ജമ്മു കശ്മീരിൽ സ്‌ഫോടനം; ഒരു ജവാന് വീരമൃത്യു, രണ്ട് പേർക്ക് പരിക്ക്

 

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയോട് (LoC) ചേർന്നുണ്ടായ സ്‌ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്‌നിവീർ ലളിത് കുമാർ ആണ് വീരമൃത്യു വരിച്ച സൈനികൻ. ഇന്ന് രാവിലെ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കൃഷ്ണ ഘാട്ടി ബ്രിഗേഡ് പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. സുരക്ഷാ പരിശോധനയുടെ ഭാഗമായി നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയ സൈനികരുടെ അടുത്ത് സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ജവാന്മാരെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.