പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
Feb 24, 2026, 09:33 IST
റാന്നിയിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ, മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് ഇവർ കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ ഒരാൾ ഭാഗ്യവശാൽ നീന്തി രക്ഷപ്പെട്ടു.
മറ്റ് വിദ്യാർഥികൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് റാന്നിയിൽ നിന്നുള്ള സ്കൂബ ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.