തലച്ചോറില്‍ രക്തസ്രാവം: പി എസ് പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയുമായ പി എസ് പ്രശാന്ത് ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയുകയായിരുന്നു പി എസ് പ്രശാന്ത്. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തസ്രാവമുള്ളതായി ഡോക്ടേഴ്‌സ് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.