ബ്രിക്സ് ഉച്ചകോടി: സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ എന്നിവ ഡൽഹിയിലെ പ്രഖ്യാപനം അടിവരയിട്ടേക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമവായമുണ്ടാക്കാൻ ശ്രമം. പ്രാദേശിക സമഗ്രതയുടെയും പരമാധികാരത്തിന്റെയും ലംഘനത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്താൻ നീക്കം.
ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയില്ല. മനുഷ്യത്വം ആദ്യം എന്ന ആശയത്തിൽ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കുന്ന ഫലങ്ങൾ അടിവരയിടാൻ നീക്കം. പുതിയ ലോക ക്രമത്തിൽ ഗ്ലോബൽ സൗത്തിൻ്റെ ശബ്ദം പ്രതിഫലിപ്പിക്കണമെന്ന തീരുമാനം. സംഭാഷണം, ചർച്ച, സഹകരണം എന്നിവയ്ക്കുള്ള വേദിയായി ബ്രിക്‌സിന് സ്ഥാപിക്കും. ബ്രിക്സ് രാജ്യങ്ങളുടെ വികസനത്തിനുള്ള പരസ്പര സഹായം ഉറപ്പാക്കും.