പുത്തുമലയിലെ ശ്മശാനഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി' എന്ന് അറിയപ്പെടും

 

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. 

പേര് നിർദേശിക്കുന്നതിന് പഞ്ചായത്തിൽ നടന്ന സർവ്വകക്ഷിയോഗം തീരുമാനം എടുത്തിരുന്നു. പഞ്ചായത്ത് അംഗമായ അജ്മൽ സാജിദ് നിർദേശിച്ച പേരാണ് 'ജൂലൈ 30 ഹൃദയഭൂമി' എന്നത്.

ദുരന്തത്തിന് ഒരു വർഷം തികയുന്ന ജൂലായ് 30ന് പുത്തുമലയിൽ സർവമതപ്രാർഥനയും പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.