തിരുവല്ലയിൽ കാർ കുളത്തിൽ വീണ് അപകടം, രണ്ട് മരണം
Jul 25, 2025, 11:51 IST
മന്നംകരച്ചിറയിൽ കാർ കുളത്തിൽ വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ സ്വദേശി ഐബി പി രഞ്ജി എന്നിവരാണ് മരിച്ചത്. കാവുംഭാഗം മുത്തൂർ റോഡിൽ ഇന്നലെ രാത്രി 11.30 ഓടെ ആയിയുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പുറത്തെടുത്ത് ആശുപത്രിച്ചെങ്കിലും രണ്ടു പേർ മരിച്ചു. പരിക്കേറ്റ ചികിത്സയിലുള്ള അനന്തുവിൻറെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.