കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ് ; കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ ബിജു ഐഎഎസിനെതിരെ കടുപ്പിച്ച് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. 17 വർഷത്തിൽ കൂടുതൽ സർവീസുള്ള ഉദ്യോഗസ്ഥനാണ്
കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷ്യൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.