ഖർ​ഗെ പങ്കെടുത്ത യോ​ഗത്തിലും 'മുഖ്യമന്ത്രി' തർക്കം

 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത യുഡിഎഫ് സമ്മേളനത്തിന്റെ സദസിലും മുഖ്യമന്ത്രി തർക്കം. ഖർഗെ എത്തുന്നതിന് മുമ്പ് ആയിരുന്നു സംഭവം. ചെന്നിത്തലയുടെ ചിത്രം പ്രിന്റ് ചെയ്ത തൊപ്പി വിതരണം ചെയ്തതിലാണ് ഒരുവിഭാ​ഗം പ്രവർത്തകർ പ്രതിഷേധിച്ചത്. ചെന്നിത്തലയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതിൽ ആയിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് ഗ്രൂപ്പ്‌ കളിക്കരുതെന്ന് പറഞ്ഞു ചില പ്രവർത്തകർ തൊപ്പിയിൽ നിന്ന് ചിത്രം കീറികളയുകയും ചെയ്തു. തൊപ്പിക്ക് പുറമെ, ചെന്നിത്തലയുടെ ചിത്രമുള്ള പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ എത്തി.

തെരഞ്ഞെടുപ്പ് കഴിയും മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടങ്ങിയിരുന്നു. കെ സുധാകരന് പിന്നാലെ ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായി പിജെ കുര്യനും രം​ഗത്തെത്തി. എന്നാൽ ഒരു ചർച്ചയും തർക്കവും ഈ വിഷയത്തിൽ ഇല്ല എന്നായിരുന്നു ചെന്നിത്തലയും സതീശനും കെ.സി.വേണുഗോപാലും പ്രതികരിച്ചത്.