മന്ത്രി കെ മുരളീധരനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ
May 20, 2026, 12:17 IST
മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്‍റെ വാക്കുകൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായി. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞത്. തൃശൂരിലേക്ക് പോയ ഗവര്‍ണര്‍ രാത്രിയാണ് തിരികെ വന്നത്. ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവര്ർണർക്ക് സമർപ്പിച്ചു. എവിടെയാണ് വൈകിയതെന്നും ഒരു തർക്കവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യുഡിഎഫ് ചര്‍ച്ചകൾ പൂർത്തിയായിരുന്നു. മുരളീധരൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്നാണ് സതീശൻ വ്യക്തമാക്കിയത്.