സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പത്തനംതിട്ട ജില്ലയില്‍ മാത്രം കുറച്ച് പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ട്. അവിടെ വെള്ളം ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 165 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജില്ലാ കലക്ടര്‍മാരുമായുള്ള അടിയന്തരയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി 30-ാം തീയതി ജില്ലാ കലക്ടര്‍മാരുടെ യോഗം ചേര്‍ന്ന് തയ്യാറുടുപ്പുകള്‍ വിലയിരുത്തിയിരുന്നു. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ 14 ബോട്ടുകള്‍ ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്.
ഷുളൂരില്‍ നിന്ന് രണ്ട് ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ ടീമിനെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളെയും അവിടേക്ക് നിയോഗിച്ചിട്ടുണ്ട്. അധികമായി എന്‍ഡിആര്‍ഫിന്റെ സംഘത്തെ ആരക്കോണത്തു നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതി മൂലം 3596 കരെ ബാധിച്ചതായാണ് പ്രാഥമികമായ കണക്ക്. അന്തിമ റിപ്പോര്‍ട്ടില്‍ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുവെന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്.