സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍
Jun 17, 2026, 12:55 IST
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊതുസംഭരണത്തിന് കാലഹരണപ്പെട്ട മാനുവല്‍ മാറ്റി, പുതിയ സംവിധാനം തയ്യാറാക്കും. എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അഡ്വൈസറെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.നിലവില്‍ അനുമതി തേടി നിരവധി ഫയലുകളാണ് ധനവകുപ്പിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ഫയലുകളും തിരിച്ചയക്കേണ്ടി വരുന്നുണ്ട്. ഇതെല്ലാം നടപടികളും പദ്ധതികളും വൈകുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് 1974 ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മാതൃകയില്‍ എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കാന്‍ തീരുമാനിച്ചു. ധനപരമായ സ്‌ക്രൂട്ടിനി ഇവിടെയുണ്ടാകും. ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ, സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് ഇത്തരം അ ഡ്വൈസര്‍മാരെ നിയമിക്കുന്നത്. ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാകും ചുമതലപ്പെടുത്തുക.