വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര; ചെലവ് സ്പോൺസർമാർ വഹിക്കുന്നതെന്ന് വിവരം
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഹെലികോപ്റ്ററിൽ യാത്ര ചെയ്യും. ഔദ്യോഗികവും സ്വകാര്യവുമായ ആവശ്യങ്ങൾക്കുള്ള യാത്രകൾക്കായി ചിപ്സൺ ഏവിയേഷൻ സജ്ജമാക്കിയ ഹെലികോപ്റ്ററാണ് ഉപയോഗിക്കുന്നത്. യാത്രയുടെ ചെലവ് സ്വകാര്യ വ്യക്തികളോ സ്പോൺസർമാരോ ആണ് വഹിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നു, ഇതിന്റെ ചെലവ് സംബന്ധിച്ചും നേരത്തെയും ചോദ്യങ്ങൾ ഉയർന്നിരുന്നു.എന്നാൽ യാത്രകൾക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവഴിക്കുന്നില്ലെന്നും സ്വകാര്യ വ്യക്തികളും സ്പോൺസർമാരുമാണ് ചെലവ് വഹിക്കുന്നതെന്നുമാണ് ഇതുസംബന്ധിച്ച് നൽകിയ വിശദീകരണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഹെലികോപ്റ്റർ ഉപയോഗം സംബന്ധിച്ച് രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രയിൽ അഴിമതിയോ സർക്കാരിന് സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോകായുക്തയ്ക്ക് നൽകിയ വിശദീകരണം. വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല