ഇന്ത്യയെ മുക്തകണ്ഠം പ്രശംസിച്ച് ചൈന

 
ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നതിന് പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് ചൈന. ചരിത്രത്തെ സത്യസന്ധമായി അഭിമുഖീകരിച്ച് അതിൽ നിന്ന് പഠിച്ച് ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയുമാണ് യഥാർത്ഥ ശക്തി ലഭിക്കുന്നതെന്ന് ഇന്ത്യയുടെ നാഴികക്കല്ല് തെളിയിക്കുന്നുവെന്ന് ചൈന പറഞ്ഞു. ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഒരുങ്ങിയിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ചരിത്രത്തെ സത്യസന്ധമായി നേരിടുന്നതിലൂടെയും അതിൽ നിന്ന് പഠിക്കുന്നതിലൂടെയും ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയുമാണ് യഥാർത്ഥ ശക്തി ലഭിക്കുന്നതെന്ന് ഇന്ത്യയുടെ ഉയർച്ച കാണിക്കുന്നു- ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിംഗ് പറഞ്ഞു.