സിനിമയെ വ്യവസായമായി ഉടൻ പ്രവർത്തികമാകുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്
Aug 26, 2026, 12:52 IST
സിനിമാ താരങ്ങളെ വ്യക്തിപരമായി അറിയാം. വ്യക്തിപരമായി അവരെല്ലാം നല്ലയാളുകളാണ്. കേൾക്കുന്നത് പോലെയുള്ള പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ സംഘടനാപരമായി നോക്കുമ്പോൾ രാഷ്ട്രീയ പാർട്ടികളേക്കാൾ സംഘർഷഭരിതമാണ് സിനിമാസംഘടനയെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. സിനിമാ സംഘടനയിലെ പ്രശ്നങ്ങൾ അതിനകത്ത് പരിഹരിക്കണം. മന്ത്രിയെന്ന നിലയിൽ സിനിമാവ്യവസായത്തെ പ്രോൽസാഹിപ്പിക്കലാണ് ലക്ഷ്യം. അതിന് ചെയ്യാനുള്ളത് സിനിമക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ സിനിമക്ക് ഇൻഡസ്ട്രി സ്റ്റാറ്റസ് നൽകലാണ്. അതിൻ്റെ ഡ്രാഫ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒക്ടോബർ 10ന് മുമ്പ് ഇൻഡസ്ട്രി പദവി നൽകുമെന്നും മന്ത്രി പറഞ്ഞു.