കർഷകരെയും വിദ്യാർഥികളെയും യുവാക്കളെയും ഒന്നിപ്പിച്ച് മോദി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സിജെപി

 

 

കർഷകരെയും വിദ്യാർഥികളെയും യുവാക്കളെയും ഒന്നിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇതിന്റെ ഭാഗമായി പ്രമുഖ കർഷക നേതാവ് രാകേഷ് ടിക്കായത്തുമായി സിജെപി വക്താവ് അശുതോഷ് റാങ്ക ചർച്ചകൾ നടത്തി.

നരേന്ദ്ര മോദി സർക്കാരിനെ എല്ലാഭാഗത്തുനിന്നും പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ സഖ്യരൂപീകരണമാണ് ചർച്ചയായതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നരേന്ദ്ര മോദി സർക്കാരിനെ എല്ലാഭാഗത്തുനിന്നും വളയുമെന്ന് പ്രതീക്ഷിക്കുന്നതായി ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തിയ സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു.

സി.ജെ.പി വക്താവ് അശുതോഷ് റാങ്കയ്ക്കും മറ്റ് നേതാക്കൾക്കും പുറമെ രാകേഷ് ടിക്കായത്തും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. കർഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും ഒരേവേദിയിൽ അണിനിരത്തുന്നതിനുള്ള ഭാവി തന്ത്രങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് സി.ജെ.പി വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാരിനെതിരെ കൂടുതൽ ശക്തമായ വിശാല മുന്നണി രൂപീകരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് യോഗത്തിന് ശേഷം അശുതോഷ് ടാങ്ക പറഞ്ഞു. നമ്മുടെ കർഷക സഹോദരങ്ങളും രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും ഒരുമിച്ചുനിന്ന് മോദി സർക്കാരിനെ എല്ലാ ഭാഗത്തുനിന്നും വളയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.