പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ്; വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

 

 

പുനര്‍ജനി കേസില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിശദീകരണവുമായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ഫയല്‍ പരിശോധിച്ച ശേഷമാണ്. ഒരു ഘട്ടത്തിലും സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞിട്ടില്ല. ഇത്തരം കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം സംസ്ഥാന ഗവണ്‍മെന്റിനോ സംസ്ഥാനത്തെ കുറ്റാന്വേഷണ ഏജന്‍സികള്‍ക്കോ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര ഏജന്‍സികളുമാണെന്നാണ് പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്നത്തെ ഗവണ്‍മെന്റ് വിട്ടുകൊടുത്തില്ലല്ലോ. അതിനു ശേഷം നടന്ന പരിശോധനയില്‍ ഇത് ആവശ്യമില്ലെന്ന് കണ്ടെത്തി – അദ്ദേഹം പറഞ്ഞു