ഇ.ഡിക്ക് മുന്നിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ; ചോദ്യം ചെയ്യൽ തുടരുന്നു

 

 

സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുരേഷ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. എക്സാലോജിക് കമ്പനിയുമായുള്ള കരാറിനെക്കുറിച്ചും, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് ഇ.ഡി വ്യക്തത വരുത്തുന്നത്.കേസെടുത്ത് ആദ്യഘട്ടത്തിൽ സുരേഷ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും സമൻസ് അയച്ച സാഹചര്യത്തിലാണ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, അന്വേഷണം സ്റ്റേ ചെയ്യപ്പെടുകയുമുണ്ടായത്. കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയോട് 29ന് വീണ്ടും ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.