മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ കാര്‍ മാറുന്നു; സതീശന്‍ ആവശ്യപ്പെട്ടത് വെള്ള ഇന്നോവ ക്രിസ്റ്റ

 
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യാന്‍ പൊലീസ് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരികെ എടുത്തു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി ഈ കറുത്ത കാറുകള്‍ ഉപയോഗിക്കില്ല. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്.ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാല്‍ കറുത്ത കാര്‍ വീണ്ടും വിട്ട് നല്‍കും. അതിനിടെ യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.