ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി
Jul 27, 2026, 12:53 IST
ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അൻസിബ ഹാജരാകേണ്ടത്. പരാതിയിൽ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പാലാരിവട്ടം പൊലീസിന്റെ നിലപാട്.