ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു
Dec 25, 2025, 14:10 IST
തൃശൂർ അന്തിക്കാട് പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരണമടഞ്ഞത്. അപകടത്തിൽ അറയ്ക്കൽ സഫീർ (16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്ക് പരിക്കേറ്റു.
ക്രിസ്മസ് തലേന്ന് രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മതിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തെത്തിയ പെരിങ്ങാട്ടുകര സർവ്വതോദദ്രം ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിറ്റ്സിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ച റിറ്റ്സ് അന്തിക്കാട് അഞ്ചാം വാർഡ് സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.