ഇഡി റെയ്ഡിൽ നിലപാട് വ്യക്തമാക്കി സിപിഐ

 
ഇ ഡി റെയ്ഡിനെതിരായ സമരത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങളുടെ സമരം ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ലെന്നും എൽഡിഎഫ് നേതാവായ പിണറായിയുടെ വീട് എട്ടുമണിക്കൂർ നേരം ഈ ഡി ഉപരോധിച്ചു. സിഎംആർഎൽ-എക്സാലോജിക് എന്നിവ രണ്ട് കമ്പനികളാണ്. അവർ തമ്മിലുള്ള ഉടമ്പടികളോ ധാരണയോ ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ വിഷയം എൽഡിഎഫ് ആണ്, പിണറായി വിജയനാണ്. പിണറായിയുടെ വീട്ടിൽ ഒരു മോശം പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചു. അത് ഞങ്ങൾ നോക്കി നിൽക്കില്ലെന്നും അതിനർത്ഥം ആരുടെയെങ്കിലും ബിസിനസ് ഇടപാടിൽ ഞങ്ങൾക്ക് താൽപര്യമുണ്ടെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.