എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

 

 

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജൻ രം​ഗത്തെത്തി. സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാൽ ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.

തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ്റെ പ്രസ്താവന. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.