കേന്ദ്ര സർക്കാർ അടിയന്തിരമായി ഇന്ധനവില വർധന പിൻവലിക്കണമെന്ന് സിപിഎം
May 15, 2026, 13:38 IST
കേന്ദ്ര സർക്കാർ അടിയന്തിരമായി ഇന്ധനവില വർധന പിൻവലിക്കണമെന്ന് സിപിഎം . രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ നിരക്ക് പ്രകാരം ദില്ലിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ സിപിഎം രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിന്റെ പേരിൽ എണ്ണക്കമ്പനികൾ സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും ഇന്ധനവില വർധിപ്പിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ മുൻകാല വാദങ്ങളെല്ലാം ഇതോടെ പൊള്ളയാണെന്ന് തെളിഞ്ഞുവെന്നും സിപിഎം വിമർശിക്കുന്നു. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.