ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്

 

 

പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്തി വിഡ‍ി സതീശൻ കൊല വിളി നടത്തിയത് ആർക്കും പ്രശ്നമല്ലല്ലോയെന്ന് അദേഹം ചോദിച്ചു. മുഖ്യമന്ത്രി ചോരക്ക് ചോര എന്ന് പറഞ്ഞത് ആദ്യം ചോദിക്കണമെന്നും മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണെന്നും കെകെ രാ​ഗേഷ് പറഞ്ഞു. മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനൻ. ചോരക്ക് ചോര എന്നത് കടുത്ത പദമാണെന്ന് അദേഹം പറഞ്ഞു.

ചോരയ്ക്ക് ചോര എന്ന് പറഞ്ഞതിനേക്കാൾ വലുതല്ല പകരത്തിന് പകരം എന്നത്. മുഖ്യമന്ത്രിക്ക് എതിരെ ആദ്യം കേസെടുക്കണമെന്ന് കെകെ രാ​ഗേഷ് ആവശ്യപ്പെട്ടു. ധനരാജ് വധക്കേസിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. ഇപ്പോൽ ഒരു പ്രസംഗത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വിവാദമുണ്ടാക്കിയിട്ട് വരൂ എന്ന് കെകെ രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ആരെങ്കിലും വിമർശിച്ചോയെന്നും എന്താണിപ്പോൾ ഇത്ര ആവേശമെന്നും കെകെ രാ​ഗേഷ് ചോദിച്ചു.