സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ
സി വി ധനരാജ് വധക്കേസ് വിധിയിൽ കൊലവിളി പ്രസംഗവുമായി മുൻ എംഎൽഎ ടി ഐ മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ട കാര്യം ഓർമിപ്പിച്ചായിരുന്നു പ്രസംഗം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടു. പക്ഷേ അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് മധുസൂദനൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്നും മുന്നറിയിപ്പ്. പയ്യന്നൂരിലെ ഡി വൈ എഫ് ഐ പരിപാടിയിൽ ആയിരുന്നു ടി ഐ മധുസൂദനന്റെ പ്രസംഗം
കേസിൽ വിധി പറഞ്ഞ ജഡ്ജിയെയും ടി ഐ മധുസൂദനൻ വിമർശിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമെന്നും ജഡ്ജി തണുപ്പിൽ ഇരുന്ന് കവിതകൾ ഉദ്ധരിക്കുകയാണെന്നും അദേഹം പരിഹസിച്ചു. ടി സി വി നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജഡ്ജിയാണ്. ഇടതുപക്ഷ പോരാട്ടവീര്യത്തെ ശിക്ഷ കൊടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് മധുസൂദനൻ ആരോപിച്ചു. ജുഡീഷ്യറിയും നിർവഹിക്കുന്നത് ഭരണകൂട താൽപര്യത്തിനാണെന്നും ഇടതുപക്ഷ രാഷ്ട്രീയത്തെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് അവസാനത്തെ കോടതിയല്ല പോരാട്ടം തുടരുമെന്നും ടി ഐ മധുസൂദനൻ വ്യക്തമാക്കി.