ടി ജി മോഹൻദാസിനെതിരെ കേസെടുത്ത് സൈബർ പൊലീസ്
Jul 29, 2026, 11:37 IST
അശ്ലീല അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹൻദാസിനെതിരെ കേസ് വൈകുന്നത് വിവാദമായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കിയിരുന്നു.