ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

 

കേരളത്തിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡി. സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാർ നൽകിയ ശുപാർശയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെയാണ് നിയമനം.മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ ഒഴിവിലേക്കാണ് ഡോ. സജിത്ത് ബാബുവിനെ നിയമിച്ചിരിക്കുന്നത്.

2012 ബാച്ച് ഐ എ എസ് (IAS) ഉദ്യോഗസ്ഥനാണ് ഡോ. സജിത്ത് ബാബു. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ജില്ലാ കളക്‌ടർ തുടങ്ങി വിവിധ ഭരണപരമായ തസ്‌തികകളിൽ അദ്ദേഹം മുൻപ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു സജിത് ബാബു.