പ്രഖ്യാപനത്തിന് മുന്‍പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്

 
സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരിൽ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതിൽ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. സീറ്റില്ലെങ്കിലും പരാതിയില്ല. തനിക്കെല്ലാം പാർട്ടിയാണ് പലവിധത്തിൽ പരിഗണിക്കാമല്ലോയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.