പത്മജയുടെ കോൺഗ്രസ് പ്രവേശനം: എതിർപ്പ് പരസ്യമാക്കി ദീപ്തി മേരി വർഗീസ്
Nov 21, 2026, 12:55 IST
പത്മജയുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച വിഷയത്തിൽ എതിർപ്പ് പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പ്രവർത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണം. പത്മജ ഇപ്പോഴും സംഘപരിവാർ സ്തുതി നടത്തുന്നുവെന്നും അവർ ബിജെപിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണെന്നും ദീപ്തി മേരി വർഗീസ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നതെന്ന് ചോദിച്ച ദീപ്തി മേരി വർഗീസ് ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഈ പാർട്ടിയിലെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോൺഗ്രസ് വിട്ടത്. ഇപ്പോഴും ബിജെപി നിലപാടുകൾ ആവർത്തിക്കുന്നുവെന്നും കെ കരുണാകരന്റെ മകൾക്ക് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്ത് സഹതാപം മാത്രമെന്നും ദീപ്തി മേരി പ്രതികരിച്ചു. കോൺഗ്രസിലേക്കുള്ള മടങ്ങിവരവിൽ പാർട്ടി നിലപാട് എടുക്കും.