പ്രതിപക്ഷ നേതാവിനെതിരെ ദീപ്തി മേരി വർഗീസ്

 
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ. പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പരിഹസിച്ചത്. ദീപ്തി മേരി വർഗീസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസത്തിന് പിന്തുണച്ചും രൂക്ഷമായ ഭാഷയിൽ വിമർശനത്തോടെയുമാണ് നെറ്റിസൺസ് പ്രതികരിക്കുന്നത്.