ദേവസ്വം പ്ലീഡർ നിയമനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് വി എൻ വാസവൻ
Jun 12, 2026, 15:59 IST
ദേവസ്വം പ്ലീഡർ നിയമനത്തിൽ നടന്നത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ നിയമിച്ചത്. സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാൻ ഉള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തുന്നുവെന്നും വാസവൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.