ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം
Mar 7, 2026, 20:46 IST
പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സംഘനൃത്തം നടക്കുമ്പോള്‍ ഒറ്റയ്ക്ക് കളിച്ചാല്‍ അത് പരിഹാസ്യമാകുമെന്നും കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘ നൃത്തമാണെന്നും രാഹുല്‍. ഇത് പറഞ്ഞതിന്റെ പേരില്‍ തന്നോട് നേതാക്കള്‍ക്ക് ദയവായി അനിഷ്ടം തോന്നരുതെന്നും രാഹുലിന് പറയേണ്ടി വന്നു. ഒറ്റയാന്‍ പ്രവര്‍ത്തനം വേണ്ട ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ഉപദേശം നല്‍കാനും രാഹുല്‍ മറന്നില്ല.ആഗോള ആശയവും ആഗോള സങ്കല്‍പ്പവും കൂടിയാണ് കേരളം. ആഗോള ചര്‍ച്ചകള്‍ക്ക് കേരളം മാതൃകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുയുഗ യാത്ര സമാപന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മില്യണ്‍ കണക്കിന് പ്രവാസികള്‍ വിദേശത്ത് ഉണ്ടെന്നും, സംഘര്‍ഷങ്ങള്‍ പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.അനിശ്ചിതമായ ഒരു ഘട്ടത്തിലേക്കാണോ നാം പ്രവേശിക്കുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് ആര്‍ക്കും അറിയില്ല. പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ തന്നെ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു. കരാര്‍ രാജ്യത്തെ ജനങ്ങളെ സാരമായി ബാധിക്കും. ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.