മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, നിയമനടപടിക്ക് DYFI

 

 

മിസാ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം, സദാചാര പ്രചാരണത്തിനെതിരെ നിയമ നടപടിക്ക് DYFI. പൊതുസമ്മേളന വേദിയിലും നാടകം പ്രദർശിപ്പിക്കും എന്ന് വികെ സനോജ് പറഞ്ഞു. മിസാ എന്ന നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ്. സ്നേഹലത റെഡിയുടെ ജീവിതമാണ് നാടകത്തിൽ വരച്ചുകാട്ടുന്നത്. ജീവിതയാഥാർത്ഥ്യം അവതരിപ്പിക്കുമ്പോൾ സദാചാരത്തിന്റെ കണ്ണിലൂടെ ഡിവൈഎഫ്ഐ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

നിയമനടപടികൾ സ്വീകരിക്കും. നാടകം പൊതുസമ്മേളന വേദിയിൽ പ്രദർശിപ്പിക്കും. പൊതുസമ്മേളന നഗരിയിൽ നാളെ മിസാ നാടകം അരങ്ങേറും. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാത്തവരാണ് വിമർശനവുമായി രംഗത്തെത്തുന്നതെന്നും സനോജ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനമാണ് നാടകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.