ഇ.ഡി. ആക്രമണക്കേസ്; എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ മൊഴിയെടുക്കും
Aug 7, 2026, 11:24 IST
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് പരിശോധിക്കാനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എം.എൽ.എ. അടക്കമുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് ആലോചന. ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കും.
സംഭവത്തിലെ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിൽ സി.പി.എം. നേതാക്കളുടെ ഇടപെടലുണ്ടായോയെന്നും അന്വേഷിക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിനുശേഷം പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ പാർട്ടി ഓഫീസിനു മുന്നിൽ ഉന്നതനേതാക്കൾ തടഞ്ഞത് വിവാദമായിരുന്നു.