റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് ഇ ഡി; വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി
റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. സിഎംആര്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് മൊഴി പിന്‍വലിക്കാനായി നല്‍കിയ പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലാണ് ഇ ഡിയുടെ നിലപാട്.
മൊഴി പിന്‍വലിക്കണമെന്ന ഹസന്‍ വാരിസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് ഇ ഡി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇത് ഇ ഡിയ്ക്ക് അയക്കേണ്ട സത്യവാങ്മൂലമല്ലെന്നും വിചാരണ സമയത്ത് കോടതിയില്‍ നല്‍കേണ്ടതായിരുന്നുവെന്നുമാണ് ഇ ഡിയുടെ നിലപാട്. സെക്ഷന്‍ 50 പ്രകാരം ഇ ഡിക്ക് മുമ്പാകെ നല്‍കുന്ന മൊഴി നിലനില്‍ക്കുമെന്ന് ഇ ഡി വിശദീകരിച്ചു. ഹസന്‍ വാരിസിനെ ചോദ്യം ചെയ്തത് ഉള്‍പ്പെടെ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും ഇ ഡി വ്യക്തമാക്കി.