ഫെയർനസ് ക്രീമിൽ അളവിൽ കൂടുതൽ മെർക്കുറി; കർശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

 

 

അമിതമായ അളവിൽ മെർക്കുറി ഉപയോഗിച്ചുള്ള ഫെയർനസ് ക്രീമുകളുടെ ഉപയോഗത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യൻറെ ആരോഗ്യത്തെയാണ് ഇതില്ലാതാക്കുന്നത്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് കിട്ടുന്ന പരസ്യങ്ങൾ ആണ് കുട്ടികൾ അടക്കം വാങ്ങാൻ കാരണം. വളരെ സീരിയസ് ആയിട്ടാണ് സർക്കാർ ഈ വിഷയത്തെ കാണുന്നതെന്നും എല്ലായിടത്തും പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.ഫെയർനസ് ക്രീമിന്റെ ഉപയോഗം മൂലം മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം സ്ഥിരീകരിച്ച വാർത്ത ട്വന്റിഫോർ ആണ് പുറത്തുവിട്ടത്.

വാർത്തക്ക് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയർനസ് ക്രീമിന്റെ ഇൻസ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇൻഫ്ലുവൻസർമാർ ടാഗ് ചെയ്തിരുന്ന അക്കൗണ്ടാണ് നഷ്ടമായത്. ക്രീം ഒരു വർഷമായി സ്ഥിരമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിയ്ക്കാണ് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയത്.