കണ്ണൂരിൽ ജയരാജനു വേണ്ടി ഫ്ലക്സ് ബോർഡ്

 
പി. ജയരാജനു വേണ്ടി അഴീക്കോട് ഫ്ലക്സ് ബോർഡ്. ‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്ന ബോർഡാണ് കാപ്പിലെ പീടികയിൽ സ്ഥാപിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്. മട്ടന്നൂരും തളിപ്പറമ്പിലും സമാനമായ രീതിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. കോളയാട് സ്ഥാപിച്ച ഫ്ലക്സിൽ പിണറായി വിജയനേയും എം.വി. ഗോവിന്ദനേയും മാറ്റണമെന്നും എം. സ്വരാജിനും പി. ജയരാജിനും പിന്തുണ പ്രഖ്യാപിച്ചുമാണ് ഫ്ലക്സ് സ്ഥാപിച്ചത്. തളിപ്പറമ്പിൽ വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടിയുമായി ഇടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിക്കുന്നതിന് പി. ജയരാജൻ ശ്രമിച്ചിരുന്നു.