ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി
വിമാനത്തിൽ പൈലറ്റിന് കുത്തേറ്റതിന് പിന്നാലെ, ഇസ്രയേലിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് ഫ്ലൈ ദുബായ്. അന്വേഷണം അവസാനിക്കും വരെ സർവീസ് നടത്തില്ല. സഹ പൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റിന് അഭിനന്ദന പ്രവാഹം. സ്മിത് മച്ചാർ ഹീറോയെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു. ദുബായ്, ടെൽ അവീവ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പറയുമ്പോൾ വിമാനത്തിൽ നടന്നത് അതിസാഹസിക രക്ഷാപ്രവർത്തനമാണ്. ആകാശത്ത് വെച്ച് ആക്രമണം നടത്തിയ പൈലറ്റിനെ യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്. സംഭവത്തിന് പിന്നാലെ ഓഫ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ നടത്തിയ അടിയന്തര സേഫ് ലാൻഡിങ് അതിസാഹസികമായിരുന്നു. സഹപൈലറ്റിൻ്റെ കുത്തേറ്റിട്ടും കോക്പിറ്റ് തുറന്ന് യാത്രക്കാരെ ഉള്ളിൽ കയറ്റിയ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് ഈ സംഭവത്തിലെ ഹീറോ എന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.