സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

 
സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിലാണ് എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. എന്നാൽ വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും, അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ എലത്തൂരിൽ വിജയം ഉറപ്പെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൽഡിഎഫ് ഭരണം തുടരും. സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം ആണ് ഉയർന്ന പോളിംഗ് എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.