മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

 
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാരായ അഞ്ച് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ വിവിധ യൂണിറ്റുകളിലായതിനാൽ ഉത്തരവ് പൊലീസ് മേധാവി സസ്പെന്‍ഷന്‍ ഉത്തരവിറക്കി. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ഇവര്‍ സ്പെഷൽ ബ്രാ‌ഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോര്‍ട്ട്. ഈ വകുപ്പും അഞ്ച് പേര്‍ക്കെതിരെ ചുമത്തും.