പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം

 

 

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നാന്ദേത് ഗുരുദ്വാരയ്ക്കുള്ളിൽവെച്ചാണ് ആക്രമണമുണ്ടായത്. നിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.