വിവിധ വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് ഇന്ന് നാല് മരണം
സംസ്ഥാനത്ത് ഇന്ന് നടന്ന വിവിധ വാഹനാപകടങ്ങളില്‍ നാലു മരണം. തൃശ്ശൂര്‍ ചേലക്കര ചേലക്കോടും,കണ്ണൂര്‍ പയ്യന്നൂരിലും,കാസര്‍ഗോഡ് ബന്ധിയോടിയിലും ആണ് അപകടങ്ങള്‍ നടന്നത്.
ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ചേലക്കര ചേലക്കോട് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട പാല്‍ വണ്ടി ബസ് കാത്ത് സമീപത്തെ കടയുടെ മുന്‍വശത്ത് നില്‍ക്കുകയായിരുന്ന രണ്ടു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷമീര്‍ മൂവാറ്റുപുഴ സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്, വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.കാസര്‍ഗോഡ് ബന്ധി യോടിയില്‍ നിയന്ത്രണം വിട്ട് ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.ആംബുലന്‍സില്‍ ഉണ്ടായിരുന്ന കെഎസ്ഇബിയിലെ കരാറുകാരനായ അടുക്കയിലെ അശോകന്‍ എന്ന 41കാരനാണ് ജീവന്‍ നഷ്ടമായത്.അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് യുവാവ് മരിച്ചത്.മയ്യില്‍ നിരത്തും പാലം സ്വദേശി ഷാഹിദ് നാട്ടില്‍ ഓണാവധിക്ക് വന്നതായിരുന്നു.ഒപ്പം ഉണ്ടായിരുന്ന തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതര പരിക്കേറ്റു.