സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യതയെന്ന് ടി പി രാമകൃഷ്ണൻ
May 19, 2026, 12:53 IST
സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്നും ശമ്പളം കൃത്യമായി നൽകുന്നതും ഉറപ്പുവരുത്തണം, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സിപിഎമ്മിൽ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇപ്പോൾ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കൂടാതെ, എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നു പോയ സിപിഎം ശക്തമായി തിരിച്ചുവന്നെന്നും തോൽവി സംബന്ധിച്ച പരിശോധന പൂർത്തിയായ ശേഷം നിലപാട് അറിയിക്കും. ജില്ലാ കമ്മറ്റികളിലെ ചർച്ചകൾ സംബന്ധിച്ച ആരോപണങ്ങൾ മാധ്യമങ്ങൾ ഊതി പെരുപ്പിച്ചതാണ്. പിശക് പറ്റിയുണ്ടെങ്കിൽ തിരുത്തും എന്നും അദ്ദേഹം പ്രതികരിച്ചു.