തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

 

 

തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 10,918 കേസുകളാണ് തൂഫാന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ 4 പേരെകൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. ദില്ലി, ബംഗാൾ നോയിഡ എന്നിവടങ്ങളിലാണ് സംഘം ലഹരി കടത്തിയത്. ലഹരിക്കടത്തിന്‍റെ സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് പണം നൽകിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കൂടാതെ തൂഫാൻ രണ്ടാംഘട്ടം ഈ മാസം 28 ന് ആരംഭിക്കും എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.