കെ.എ.രതീഷിന് എതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

 

 

കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിന് എതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത്രയും വലിയ അഴിമതിക്കാരനെയാണോ പ്രധാന പോസ്റ്റുകളിൽ നിയമിക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം‍ഡി സ്ഥാനങ്ങളിൽ നിന്ന് കെ എ രതീഷിനെ മാറ്റണമെന്ന ഹർജിയിലാണ് വിമർശനം.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ വി ഡി സതീശൻ സർക്കാരാണ് കെ എ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. അതേ സർക്കാർ തന്നെ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എംഡി സ്ഥാനങ്ങളിൽ കെ എ രതീഷിനെ നിയമിച്ചു. ഇതിനെതിരെയാണ് പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ ഹൈകോടതിയെ സമീപിച്ചത്. സ്ഥാനം വഹിക്കാൻ ഉദ്യോഗസ്ഥൻ യോഗ്യനല്ലെന്നാണ് ഹ‍ർജിക്കാരൻറെ വാദം.ഇത്രയും വലിയ അഴിമതിക്കാരനെ ഈ പദവികളിൽ ഇരുത്തുന്നത് എങ്ങനെ എന്നായിരുന്നു സർക്കാറിനോടുള്ള കോടതിയുടെ ചോദ്യം. അഴിമതി നടത്താൻ നല്ല സാധ്യതയുള്ള പദവികളാണല്ലോ എന്നുംകോടതി പരിഹസിച്ചു. ഗൗരവകരമായ ആരോപണങ്ങളാണ് രതീഷിനെതിരെയെന്ന് പറഞ്ഞ കോടതി ഈ നിയമനം എങ്ങനെ സാധ്യമായെന്നും ചോദിച്ചു. കേസിൽ നാലാഴ്ചയ്ക്കം മറുപടി നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെടടിട്ടുണ്ട്.