പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഉന്നതഗൂഢാലോചന നടന്നതായും പൊലീസ് ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടതി പരാമര്‍ശിച്ചു.
പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ വിമര്‍ശനം. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് ചോദിച്ച കോടതി അറസ്റ്റിനുള്ള കാരണം അറിയിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യം ഉദ്യോഗസ്ഥന് അറിയാമെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.