കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഗുരുവായൂരിലേക്ക് പോകാനായിരുന്നു നിയോഗമെന്ന് ഗോപാലകൃഷ്ണന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നിരിക്കുകയാണ്. ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ് ജനവിധി തേടുന്നത്. ഏറെക്കാലമായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരികയായിരുന്ന അദ്ദേഹത്തെ അപ്രതീക്ഷിതമായാണ് പാര്‍ട്ടി ഗുരുവായൂരിലേക്ക് നിയോഗിച്ചത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍.
മധ്യകേരളത്തിന്റെ കാവി കോട്ടയായ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിച്ചതെങ്കിലും കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹവുമായി ഗുരുവായൂരിലേക്ക് പോകാനായിരുന്നു നിയോഗമെന്ന് ഗോപാലകൃഷ്ണന്‍ കുറിച്ചു. ഗുരുവായൂരിലെത്തുന്ന തനിക്ക് മണ്ഡലത്തിലെ വോട്ടര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.