ഒരുകാരണവശാലും കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിനെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
എയിംസ് വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിശദമായ കത്ത് കേന്ദ്രത്തിന് അയയ്ക്കും. കേരളത്തിൽ AIMS എവിടെ വന്നാലും സ്വീകാര്യമാണ്. സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
ഒരുകാരണവശാലും കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിനെന്ന് സംശയിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ടപ്പോൾ എയിംസ് നൽകാമെന്ന രീതിയിലാണ് സംസാരിച്ചത്. കേരളത്തിലെ എം.പി.മാരെല്ലാം ആവശ്യപ്പെട്ടതാണെന്നും അതിനാൽ കേരളത്തിന് എയിംസ് നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉപരാഷ്ട്രപതി വന്നപ്പോഴും ഉറപ്പായും എയിംസ് ഉണ്ടാകുമെന്ന് പറഞ്ഞു. കേരളം സ്ഥലം കാണിച്ചുകൊടുക്കാഞ്ഞിട്ടല്ല, കേരളത്തിന് തരില്ലെന്ന വാശിയാണ്. അത് ഏതുവരെ പോകുമെന്നു നോക്കട്ടെ. രാഷ്ട്രീയവൈരാഗ്യമാണ് ഇതിനുപിന്നിൽ. ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്രസർക്കാർ മാനിക്കണം.
പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ പോലും ഞാൻ വന്ന ശേഷം മാറ്റിയിട്ടില്ല. ആശുപത്രികളിൽ നടക്കുന്നത് അനാവശ്യ സമരം. ആദ്യം മരുന്ന് ക്ഷാമം പറഞ്ഞ് സമരം. ഇപ്പൊൾ ഡോക്ടർമാരില്ലെന്ന് പറഞ്ഞു സമരം. നിയമസഭയിൽ അടിയന്തര പ്രമേയം വരട്ടെ അപ്പോൾ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.