ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി, വീട്ടില്‍ കടന്നുകയറി അക്രമം; യുവാവ് അറസ്റ്റില്‍
Jun 26, 2026, 11:46 IST
ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ യുവാവിന്റെ അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠി തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയാണ് യുവാവ് എംപിയുടെ വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലെ 30 ഓളം ചെടിച്ചട്ടികൾ അലക്‌സ് ചാക്കോ പൊട്ടിച്ചിട്ടുണ്ട്. എംപിയുടെ കാർ കത്തിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചും അലക്‌സ് പറഞ്ഞിരുന്നു. ബാങ്ക് ജപ്തി ഒഴിവാക്കിത്തരണമെന്ന് അലക്‌സ് എംപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇടപെടാത്തതിലെ വിരോധമാണ് അതിക്രമത്തിന് കാരണമെന്നാണ് വിവരം.