20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; പ്രമുഖ ഐടി വ്യവസായിയിൽ നിന്ന് പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ

 

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസിൽ കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്.

ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയിൽ നിന്ന് ദമ്പതികൾ പണം തട്ടിയത്. 30 കോടി രൂപയാണ് ദമ്പതികൾ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയെന്നും പൊലീസ് പറയുന്നു. ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.